ദുബായ്: (gcc.truevisionnews.com)യുഎഇയിൽ ഫെബ്രുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം മാസവും രാജ്യത്ത് ഇന്ധനവില കുറച്ചു. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.45 ദിർഹമായാണ് കുറച്ചത്. ജനുവരിയിൽ 2.53 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.33 ദിർഹമാകും. മുൻമാസം 2.42 ദിർഹമായിരുന്നു.
ഇ-പ്ലസ് 91 പെട്രോളിന്റെ വില ലിറ്ററിന് 2.26 ദിർഹമാക്കി കുറച്ചിട്ടുണ്ട്. ജനുവരിയിൽ ഇത് 2.34 ദിർഹമായിരുന്നു. ഡീസലിന്റെ വിലയും കുറച്ചു. കഴിഞ്ഞ മാസം 2.55 ദിർഹം വിലയുണ്ടായിരുന്ന ഡീസൽ ലിറ്ററിന് 2.52 ദിർഹമായിരിക്കും ഫെബ്രുവരിയിൽ. യുഎഇ ഇന്ധനവില നിർണയ കമ്മിറ്റി ശനിയാഴ്ചയാണ് ഫെബ്രുവരിയിലെ പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്.
Fuel prices reduced in the UAE

































