Feb 2, 2026 11:07 AM

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി​യി​ൽ ഏ​ക​ദേ​ശം 3,500 പ്ര​വാ​സി​ക​ളെ കു​വൈ​ത്തി​ൽ നി​ന്ന് നാ​ടു​ക​ട​ത്തി​യ​താ​യി സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.

താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. താ​മ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ, ഒ​ളി​ച്ചോ​ടി​യ​വ​ർ, നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ൾ, മ​റ്റ് കു​റ്റ​വാ​ളി​ക​ൾ എ​ന്നി​വ​രെ ല​ക്ഷ്യം വ​ച്ചു​ള്ള തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശ താ​മ​സ​ക്കാ​രെ നാ​ടു​ക​ട​ത്തി​യ​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഏ​കോ​പി​ത പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ന്നു​ണ്ട്. നി​യ​മ പാ​ല​ന​വും ദേ​ശീ​യ സു​ര​ക്ഷ​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ദൃ​ഢ​നി​ശ്ച​യ​ത്തെ ന​ട​പ​ടി​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. തൊ​ഴി​ൽ വി​പ​ണി​യു​ടെ നി​യ​ന്ത്ര​ണം, പൊ​തു സു​ര​ക്ഷ സം​ര​ക്ഷി​ക്ക​ൽ, കു​ടി​യേ​റ്റ നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി.

Strict action against violators continues 3,500 migrants deported in January

Next TV

Top Stories










News Roundup