( www.truevisionnews.com ) തണുപ്പ് കാലത്ത് കുളിക്കുന്നതില്‍ എല്ലാവരും വലിയ ബുദ്ധിമുട്ട് നേരിടാറുണ്ട്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും വയ്യ. ആ സമയത്താണ് നിങ്ങള്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നത്. എന്നാല്‍ ഇത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിങ്ങള്‍ നിരന്തരമായ ചൂട് വെള്ളത്തില്‍ കുളിക്കുകയാണെങ്കില്‍ ചര്‍മ്മത്തില്‍ പ്രശ്നങ്ങളും അകാല വാര്‍ദ്ധക്യവും ഉണ്ടാകുമെന്ന് ചര്‍മ്മ രോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചര്‍മ്മത്തിലെ പ്രകൃതിദത്ത എണ്ണകളും ലിപിഡുകളും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും പുറത്തുനിന്നുള്ള അപകടകരമായ ഘടകങ്ങളെ തടയുന്ന സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് ചര്‍മ്മരോഗവിദഗ്ധരായ ഡോക്ടർമാർ പറയുന്നു.
കുളിക്കുശേഷം മോയിസ്ച്യുറൈസര്‍ ഉപയോഗിച്ചാലും ചിലര്‍ക്ക് ചൊറിച്ചില്‍, വരള്‍ച്ച, ചര്‍മ്മം അടര്‍ന്നു പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടരാം. കാരണം, ചൂട് വെള്ളം ചര്‍മ്മത്തിലെ ഉപയോഗപ്രദമായ സൂക്ഷ്മജീവികളെ നശിപ്പിച്ച് പ്രതിരോധ സന്തുലനം തകര്‍ക്കുന്നു. ഇതോടെ ഹാനികരമായ ബാക്ടീരിയകള്‍ തൊലിപ്പുറത്ത് അമിതമായി വളരാന്‍ ഇടയാകുന്നു.
ചൂട് വെള്ളം ചര്‍മ്മത്തിന്റെ പിഎച്ച് മൂല്യം മാറ്റുന്നതിനാല്‍ മുന്‍പ് ഉണ്ടായിരുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാം. എക്‌സീമ, സോറിയാസിസ്, റൊസാസിയ, അത്യധികം സംവേദനത്വമുള്ള ചര്‍മ്മം എന്നിവയുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമാകാന്‍ ചൂട് വെള്ളത്തിലെ കുളി കാരണമാകും.
കുളിക്ക് ശേഷം ചര്‍മ്മത്തിലെ ഈര്‍പ്പം വേഗത്തില്‍ ആവിയായി പോകുന്നതിനാല്‍ നിര്‍ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്. ഈ നിര്‍ജലീകരണം നിരന്തരമായി ഉണ്ടാകുമ്പോള്‍ ചര്‍മ്മത്തിന്റെ പ്രായം വേഗത്തില്‍ വര്‍ധിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദീര്‍ഘനാളുകള്‍ ചൂട് വെള്ളം ശരീരത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്വാഭാവിക എണ്ണകള്‍ ശരീരത്തില്‍ നിന്നും പോകുന്നു. ഇത് ദിവസേന ആവര്‍ത്തിക്കുമ്പോള്‍ ശരീരം വരണ്ടതായി മാറുകയും വലിഞ്ഞു മുറുകിയതും ചൊറിച്ചിലും നീര്‍ക്കെട്ടും ഉണ്ടാകുന്നതുമായ അവസ്ഥയിലേക്ക് മാറുന്നു. അണുബാധകള്‍ എളുപ്പത്തില്‍ പിടിപെടാനും സാധ്യതയുണ്ട്.
കുളിക്കുശേഷം മോയിസ്ച്യുറൈസര്‍ ഉപയോഗിച്ചാലും ചിലര്‍ക്ക് ചൊറിച്ചില്‍, വരള്‍ച്ച, ചര്‍മ്മം അടര്‍ന്നു പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടരാം. കാരണം, ചൂട് വെള്ളം ചര്‍മ്മത്തിലെ ഉപയോഗപ്രദമായ സൂക്ഷ്മജീവികളെ നശിപ്പിച്ച് പ്രതിരോധ സന്തുലനം തകര്‍ക്കുന്നു. ഇതോടെ ഹാനികരമായ ബാക്ടീരിയകള്‍ തൊലിപ്പുറത്ത് അമിതമായി വളരാന്‍ ഇടയാകുന്നു.
ചൂട് വെള്ളം ചര്‍മ്മത്തിന്റെ പിഎച്ച് മൂല്യം മാറ്റുന്നതിനാല്‍ മുന്‍പ് ഉണ്ടായിരുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാം. എക്‌സീമ, സോറിയാസിസ്, റൊസാസിയ, അത്യധികം സംവേദനത്വമുള്ള ചര്‍മ്മം എന്നിവയുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമാകാന്‍ ചൂട് വെള്ളത്തിലെ കുളി കാരണമാകും.
കുളിക്ക് ശേഷം ചര്‍മ്മത്തിലെ ഈര്‍പ്പം വേഗത്തില്‍ ആവിയായി പോകുന്നതിനാല്‍ നിര്‍ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്. ഈ നിര്‍ജലീകരണം നിരന്തരമായി ഉണ്ടാകുമ്പോള്‍ ചര്‍മ്മത്തിന്റെ പ്രായം വേഗത്തില്‍ വര്‍ധിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
hot water baths in winter can damage skin say dermatologists