പ്രമേഹത്തെ പടിക്കുപുറത്താക്കാം; പ്രമേഹം നിയന്ത്രിക്കാൻ ഫൈബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

പ്രമേഹത്തെ പടിക്കുപുറത്താക്കാം; പ്രമേഹം നിയന്ത്രിക്കാൻ  ഫൈബർ അടങ്ങിയ ഈ  ഭക്ഷണങ്ങൾ ശീലമാക്കൂ
Jan 23, 2026 01:43 PM | By Anusree vc

(https://truevisionnews.com/) ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുക എന്നത് പ്രമേഹരോഗികളെ സംബന്ധിച്ച് വെല്ലുവിളിയാണ്. എന്നാൽ കൃത്യമായ ഭക്ഷണക്രമത്തിലൂടെയും നാരുകൾ ധാരാളമടങ്ങിയ ആഹാരരീതിയിലൂടെയും പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കും. പ്രമേഹം ഉള്ളവരാണെങ്കിൽ അത് കുറയ്ക്കാൻ ഫൈബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

ബെറീസ്

സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി എന്നിവയിൽ പഞ്ചസാരയുടെ അളവ് കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

പിയർ

പിയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വയർ നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ തന്നെ പ്രമേഹം നിയന്ത്രിക്കാൻ പിയർ കഴിക്കുന്നത് നല്ലതാണ്.

ബ്രൊക്കോളി

ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എന്നിവ ധാരാളം ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി കുറവാണ്. ബ്രൊക്കോളി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു

പയർ

പയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ഇലക്കറികൾ

ചീര, മുരിങ്ങയില തുടങ്ങിയ പച്ചക്കറികളിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്. ഇത് പ്രമേഹരോഗികൾക്ക് ദിവസവും കഴിക്കാവുന്നതാണ്.

തവിട് കളയാത്ത ധാന്യങ്ങൾ

തവിടുള്ള അരി, ഓട്‌സ്, ബാർലി എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ ഗ്ലൂക്കോസ് അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു.

നട്‌സുകളും വിത്തുകളും

ബദാം, വാൽനട്ട്, ചിയ വിത്തുകൾ എന്നിവയിൽ നാരുകൾക്കൊപ്പം ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്

Eat these fiber-rich foods to control diabetes

Next TV

Related Stories
 രാവിലെ ഉണരുമ്പോള്‍ വെറുംവയറ്റില്‍ ഇളം ചൂട് വെള്ളം കുടിക്കുന്നവരാണോ? ഇത് അറിഞ്ഞിരിക്കൂ ...

Jan 24, 2026 08:34 AM

രാവിലെ ഉണരുമ്പോള്‍ വെറുംവയറ്റില്‍ ഇളം ചൂട് വെള്ളം കുടിക്കുന്നവരാണോ? ഇത് അറിഞ്ഞിരിക്കൂ ...

രാവിലെ ഉണരുമ്പോള്‍ വെറുംവയറ്റില്‍ ഇളം ചൂട് വെള്ളം കുടിച്ചാൽ...

Read More >>
'കുടലിന്റെ ആരോഗ്യം കാക്കാം; മികച്ച ദഹനവും പ്രോട്ടീനും ഒരുമിച്ച് നൽകുന്ന സൂപ്പർ ഫുഡുകൾ'

Jan 23, 2026 03:59 PM

'കുടലിന്റെ ആരോഗ്യം കാക്കാം; മികച്ച ദഹനവും പ്രോട്ടീനും ഒരുമിച്ച് നൽകുന്ന സൂപ്പർ ഫുഡുകൾ'

മികച്ച ദഹനവും പ്രോട്ടീനും ഒരുമിച്ച് നൽകുന്ന സൂപ്പർ...

Read More >>
ആർത്തവ കാലത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ഗുണമേന്മയുള്ള മെൻസ്ട്രൽ കപ്പുകൾ

Jan 23, 2026 02:37 PM

ആർത്തവ കാലത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ഗുണമേന്മയുള്ള മെൻസ്ട്രൽ കപ്പുകൾ

ആർത്തവ കാലത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ഗുണമേന്മയുള്ള മെൻസ്ട്രൽ...

Read More >>
പങ്കാളിയുടെ കൂർക്കംവലി കാരണം ഉറക്കം കിട്ടുന്നില്ലേ? സമാധാനമായി ഉറങ്ങാൻ ഇതാ ഏഴ് മാർഗ്ഗങ്ങൾ ഇതാ

Jan 22, 2026 07:26 PM

പങ്കാളിയുടെ കൂർക്കംവലി കാരണം ഉറക്കം കിട്ടുന്നില്ലേ? സമാധാനമായി ഉറങ്ങാൻ ഇതാ ഏഴ് മാർഗ്ഗങ്ങൾ ഇതാ

പങ്കാളിയുടെ കൂർക്കംവലി, സമാധാനമായി ഉറങ്ങാൻ ഇതാ ഏഴ് മാർഗ്ഗങ്ങൾ...

Read More >>
പ്രായത്തെ തോൽപ്പിക്കാം ഈ പഴങ്ങളിലൂടെ; ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഇവ ശീലമാക്കൂ

Jan 22, 2026 02:23 PM

പ്രായത്തെ തോൽപ്പിക്കാം ഈ പഴങ്ങളിലൂടെ; ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഇവ ശീലമാക്കൂ

പ്രായത്തെ തോൽപ്പിക്കാം ഈ പഴങ്ങളിലൂടെ; ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഇവ...

Read More >>
Top Stories

News Roundup