നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ്  വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
Jan 2, 2026 07:35 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/)  സർക്കാർ ഉത്തരവ് ലംഘിച്ച് അനധികൃതമായി പ്രവർത്തനം തുടർന്ന കുപ്പിവെള്ള നിർമ്മാണ പ്ലാന്റിനെതിരെ കുവവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കർശന നടപടി സ്വീകരിച്ചു.

മുബാറക് അൽ കബീർ ഗവർണറേറ്റിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം അധികൃതർ നേരത്തെ സീൽ ചെയ്തിരുന്നതാണ്. എന്നാൽ ഔദ്യോഗിക സീൽ പൊട്ടിച്ച് സ്ഥാപനം വീണ്ടും പ്രവർത്തിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ 2025 ഡിസംബർ 11-നാണ് ഈ പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. തുടർന്ന് സ്ഥാപനത്തിന്റെ കവാടത്തിൽ സർക്കാർ മുദ്രയുള്ള ഔദ്യോഗിക സീലുകളും സ്റ്റിക്കറുകളും പതിപ്പിച്ചിരുന്നു.

എന്നാൽ ഡിസംബർ 28-ന് അധികൃതർ നടത്തിയ തുട പരിശോധനയിൽ ഈ സീലുകൾ നിയമവിരുദ്ധമായി നീക്കം ചെയ്തതായും പ്ലാന്റ് പ്രവർത്തിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്ലാന്റിന്റെ ഉത്തരവാദിത്തപ്പെട്ടവർ കുറ്റം സമ്മതിച്ചു.

പകൽ സമയങ്ങളിൽ അടച്ചിടുകയും അധികൃതരുടെ കണ്ണുവെട്ടിച്ച് രാത്രികാലങ്ങളിൽ പ്ലാന്റ് പ്രവർത്തിപ്പിച്ച് ഉൽപ്പാദനം തുടരുകയും ചെയ്തിരുന്നതായി ഇവർ വെളിപ്പെടുത്തി.

സർക്കാർ സീൽ മനഃപൂർവ്വം ലംഘിച്ചതിനും അടച്ചുപൂട്ടൽ ഉത്തരവ് ലംഘിച്ചതിനും ഇവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും. രാജ്യത്തെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



Bottled water manufacturing plant that was previously sealed is now operational; Kuwait Criminal Security takes action

Next TV

Related Stories
ഖത്തറിൽ ശൈത്യം കടുക്കുന്നു; വരും ദിവസങ്ങളിൽ തണുപ്പിൻ്റെ കാഠിന്യം കൂടുമെന്നും കാലാവസ്ഥ വകുപ്പ്

Jan 2, 2026 05:21 PM

ഖത്തറിൽ ശൈത്യം കടുക്കുന്നു; വരും ദിവസങ്ങളിൽ തണുപ്പിൻ്റെ കാഠിന്യം കൂടുമെന്നും കാലാവസ്ഥ വകുപ്പ്

ഖത്തറിൽ ശൈത്യം കടുക്കുന്നു, വരും ദിവസങ്ങളിൽ തണുപ്പിൻ്റെ കാഠിന്യം കൂടുമെന്നും കാലാവസ്ഥ...

Read More >>
ഉംറ തീർഥാടകയായ മലയാളി വനിത മദീനയിൽ അന്തരിച്ചു

Jan 2, 2026 03:34 PM

ഉംറ തീർഥാടകയായ മലയാളി വനിത മദീനയിൽ അന്തരിച്ചു

ഉംറ തീർഥാടകയായ മലയാളി വനിത മദീനയിൽ...

Read More >>
പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Jan 2, 2026 11:38 AM

പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

പ്രവാസി മലയാളി സൗദിയിൽ...

Read More >>
കർശന പരിശോധന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോ​ഗിച്ചാൽ പിടിവീഴും; പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി ഒമാന്‍

Jan 2, 2026 11:13 AM

കർശന പരിശോധന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോ​ഗിച്ചാൽ പിടിവീഴും; പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി ഒമാന്‍

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോ​ഗിച്ചാൽ പിടിവീഴും, പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി...

Read More >>
Top Stories