മസ്കത്ത്: [gcc.truevisionnews.com] വാഹനങ്ങളുടെ ഓറഞ്ച് കാർഡ് മോട്ടോർ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഫീസ് ഒരു റിയാലായി കുറച്ചു. ഇൻഷുറൻസ് കമ്പനികൾക്ക് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (എഫ്എസ്എ) ഇത് സംബന്ധിച്ച് നിർദേശം നൽകി.
നേരത്തെ ഇത് രണ്ട് റിയാലായിരുന്നു.ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ അറബ് രാജ്യങ്ങളുടെ അതിർത്തികളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഓറഞ്ച് കാർഡ് നിർബന്ധിത മോട്ടോർ ഇൻഷുറൻസ് സർട്ടിഫിക്കറ്റാണ്.
പൊതു താത്പര്യം പരിഗണിച്ചും പോളിസി ഉടമകൾക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്ന് എഫ്എസ്എ അറിയിച്ചു. പുതുക്കിയ ഫീസ് പൂർണമായും പാലിക്കാനും മാറ്റം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
FSA proposes to reduce Orange Card rate to Rs

































