റിയാദ്:( gcc.truevisionnews.com ) മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയായ പ്രവാസി വനിത റിയാദില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. നിലമ്പൂര്‍ പാതാര്‍ സ്വദേശിനി പൊന്‍കുഴി റംലത്ത് (57) ആണ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പത്ത് വര്‍ഷത്തിലധികമായി റിയാദില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്യുകയായിരുന്നു.
അവിവിവാഹിതയായ റംലത്ത്, പരേതരായ അസൈനാരിന്റെയും ഇത്താചുമ്മയുടെയും മകളാണ്. ഹഫ്‌സത്ത്, സക്കീന, ഫാത്തിമ, മറിയുമ്മ എന്നിവരാണ് സഹോദരിമാര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് റിയാദില്‍ മറവ് ചെയ്യും. റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ ആണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
Expatriate Malayali woman dies of heart attack in Riyadh

































