അബുദാബി: ( gcc.truevisionnews.com ) പുതുവർഷ സമ്മാനമായി ജനുവരിയിൽ യുഎഇയിൽ ഇന്ധന വില കുറയും. 2026 ജനുവരിയിലെ പുതുക്കിയ ഇന്ധന നിരക്കുകൾ അധികൃതർ പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും ഡിസംബറിനെ അപേക്ഷിച്ച് വില കുറഞ്ഞു. ജനുവരി ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.53 ദിർഹമാണ് പുതിയ വില. ഡിസംബറിൽ ഇത് 2.70 ദിർഹമായിരുന്നു. ലിറ്ററിന് 17 ഫിൽസിന്റെ കുറവ്. സ്പെഷൽ 95 പെട്രോളിന്റെ വില 2.58 ദിർഹത്തിൽ നിന്ന് 2.42 ദിർഹമായി കുറഞ്ഞു(16 ഫിൽസ്). ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.34 ദിർഹമാണ് പുതുക്കിയ നിരക്ക്. ഡിസംബറിൽ 2.51 ദിർഹമായിരുന്നു ഇതിന്റെ വില. 17 ഫിൽസിന്റെ കുറവ് രേഖപ്പെടുത്തി.
ഡീസൽ വിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ലിറ്ററിന് 2.85 ദിർഹം ഉണ്ടായിരുന്ന ഡീസലിന് ജനുവരി മുതൽ 2.55 ദിർഹം നൽകിയാൽ മതിയാകും. രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് യുഎഇയിലെ ഇന്ധനവില നിശ്ചയിക്കുന്നത്.
2015 മുതലാണ് ആഗോള വിപണിക്ക് അനുസരിച്ച് ഇന്ധനവില ഓരോ മാസവും പുതുക്കി നിശ്ചയിക്കുന്ന രീതി യുഎഇ നടപ്പിലാക്കി വരുന്നത്. ഡിസംബറിൽ ഇന്ധനവില വർധിച്ചിരുന്നെങ്കിലും പുതുവർഷത്തിന്റെ തുടക്കത്തിൽ വില കുറഞ്ഞത് വാഹന ഉടമകൾക്ക് വലിയ ആശ്വാസമാകും.
abu dhabi announced decrese in fuel price for 2026


































