കുവൈത്ത് സിറ്റി: [gcc.truevisionnews.com] കുവൈത്തിൽ ജനുവരി ഒന്നിന് പുതുവത്സര പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കും.
എന്നാൽ അടിയന്തര സേവന വിഭാഗങ്ങൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി ഒന്ന് വ്യാഴാഴ്ചയായതിനാൽ, തുടർന്നു വരുന്ന വെള്ളി, ശനി വാരാന്ത്യ അവധികൾ കൂടി ചേർത്ത് ജനുവരി 4 ഞായറാഴ്ചയോടെയാകും രാജ്യത്തെ ഓഫിസ് നടപടികൾ സാധാരണ നിലയിലാവുക.
പുതുവർഷ അവധിക്ക് പിന്നാലെ ജനുവരിയിൽ മറ്റൊരു അവധി കൂടി പ്രവാസികളെയും സ്വദേശികളെയും കാത്തിരിക്കുന്നുണ്ട്. ഇസ്രാഅ് മിഅ്റാജ് പ്രമാണിച്ച് ജനുവരി 16 വെള്ളിയാഴ്ചയാണ് അവധി വരുന്നത്.
വെള്ളിയാഴ്ച നേരത്തെ തന്നെ വാരാന്ത്യ അവധിയായതിനാൽ, പകരം ജനുവരി 18 ഞായറാഴ്ച പൊതു അവധി നൽകാൻ തീരുമാനമായി. തുടർച്ചയായ മൂന്ന് ദിവസത്തെ ഈ അവധിക്ക് ശേഷം ജനുവരി 19 തിങ്കളാഴ്ച ജോലികൾ പുനരാരംഭിക്കും.
ചുരുക്കത്തിൽ, വാരാന്ത്യ അവധികളും വിശേഷാൽ അവധികളും ഒത്തുചേരുന്നതോടെ ജനുവരി മാസത്തിൽ പ്രവൃത്തിദിനങ്ങൾ ഗണ്യമായി കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Vacation in January


































