സൗദിയിൽ ഭീകരപ്രവർത്തനം നടത്തിയ മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ ഭീകരപ്രവർത്തനം നടത്തിയ മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി
Dec 31, 2025 04:27 PM | By Krishnapriya S R

സൗദി അറേബ്യ: [gcc.truevisionnews.com] സൗദി അറേബ്യയിൽ സുരക്ഷ ഉദ്യോഗസ്ഥരെയും പൊലീസ് ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ട് ഭീകരപ്രവർത്തനങ്ങൾ നടത്തിയ മൂന്ന് സ്വദേശികളെ വധശിക്ഷക്ക് വിധേയമാക്കി.

കിഴക്കൻ പ്രവിശ്യയിൽ ബുധനാഴ്‌ച ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഹുസൈൻ അൽ അബു അബ്‌ദുല്ല, മൂസ ബിൻ ജാഫർ ബിൻ അബ്‌ദുല്ല അൽ സഖ്‌മാൻ, റിദ ബിൻ അലി ബിൻ മഹ്ദി അൽ അമ്മാർ എന്നീ പ്രതികളുടെ ശിക്ഷയാണ് നടപ്പാക്കിയത്.

സുരക്ഷ ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കും നേരെ പ്രതികൾ വെടിയുതിർക്കുകയും സുരക്ഷ കാര്യാലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്‌തു എന്നതാണ് പ്രധാന കുറ്റകൃത്യങ്ങൾ. കൂടാതെ ഭീകരപ്രവർത്തനങ്ങൾക്കായി സ്ഫോടകവസ്‌തുക്കൾ നിർമിക്കുകയും ആയുധങ്ങൾ കൈവശം വെക്കുകയും ചെയ്തു.

രാജ്യത്തിൻ്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന വിദേശ ഭീകര സംഘടനയിൽ അംഗങ്ങളായി.പ്രതികളെ സുരക്ഷ വിഭാഗം പിടികൂടുകയും അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

തുടർന്ന് തീവ്രവാദ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതിനെത്തുടർന്ന് രാജകൽപന പ്രകാരം ശിക്ഷ നടപ്പാക്കുകയായിരുന്നു.പ്രതികളെ സുരക്ഷ വിഭാഗം പിടികൂടുകയും അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന്

കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് തീവ്രവാദ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതിനെത്തുടർന്ന് രാജകൽപന പ്രകാരം ശിക്ഷ നടപ്പാക്കുകയായിരുന്നു.

രാജ്യത്തിന്റെ സുരക്ഷയും സമാധാനവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയും നിരപരാധികളുടെ ജീവന് ഭീഷണിയുയർത്തുന്നവർക്കെതിരെയും വിട്ടുവീഴ്‌ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രസ്‌താവനയിലൂടെ മുന്നറിയിപ്പ് നൽകി. ഇസ്‌ലാമിക നിയമങ്ങൾ കർശനമായി നടപ്പാക്കി നീതി ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.



The death penalty was carried out

Next TV

Related Stories
ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം, കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

Dec 31, 2025 03:42 PM

ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം, കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം, കുവൈത്തിൽ നിരവധി പേർ...

Read More >>
ഒമാനിലെ ബാങ്കുകളിൽ ആഭ്യന്തര പണമിടപാടുകൾക്കുള്ള ഫീസ് ഒഴിവാക്കി

Dec 31, 2025 02:59 PM

ഒമാനിലെ ബാങ്കുകളിൽ ആഭ്യന്തര പണമിടപാടുകൾക്കുള്ള ഫീസ് ഒഴിവാക്കി

ഒമാനിലെ ബാങ്കുകളിൽ ആഭ്യന്തര പണമിടപാടുകൾക്കുള്ള ഫീസ്...

Read More >>
ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത ഖത്തർ

Dec 31, 2025 01:12 PM

ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത ഖത്തർ

ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത...

Read More >>
ജാഗ്രതാ നി‍ർദ്ദേശം; യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്

Dec 31, 2025 01:03 PM

ജാഗ്രതാ നി‍ർദ്ദേശം; യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്

യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ...

Read More >>
Top Stories










News Roundup