ദുബായിൽ വാടക ഇനിയും കൂടും; പ്രവാസികൾക്ക് ഇരുട്ടടിയായി പുതുവർഷം

ദുബായിൽ വാടക ഇനിയും കൂടും; പ്രവാസികൾക്ക് ഇരുട്ടടിയായി പുതുവർഷം
Dec 31, 2025 09:27 AM | By Krishnapriya S R

ദുബായ്: [gcc.truevisionnews.com] താമസച്ചെലവ് വർധനയിൽ പൊറുതിമുട്ടുന്ന പ്രവാസികൾക്ക് ഇരട്ടപ്രഹരമായി ദുബായിൽ പുതുവർഷത്തിലും വാടക കുതിച്ചുയരുമെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന മാസങ്ങളിൽ വാടകയിൽ 6 ശതമാനം വരെ വർധനവ് ഉണ്ടായേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

ദുബായിലേക്ക് ഒഴുകുന്ന പുതിയ താമസക്കാരുടെ എണ്ണത്തിലുണ്ടായ വർധന,വിദേശ നിക്ഷേപകരും ഗോൾഡൻ വിസ ഉടമകളും വർധിക്കുന്നത് വില്ലകൾക്കും ലക്ഷ്വറി ഫ്ലാറ്റുകൾക്കും ഡിമാൻഡ് കൂട്ടി,വിവിധ മേഖലകളിൽ ജോലി തേടിയെത്തുന്ന വിദേശ പ്രൊഫഷണലുകളുടെ എണ്ണവും വിപണിയെ സ്വാധീനിക്കുന്നു, തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.

പാം ജുമൈറ, ദുബായ് ഹിൽസ്, ഡൗൺടൗൺ ദുബായ്, ദുബായ് മറീന തുടങ്ങിയ പ്രീമിയം ഏരിയകളിലാണ് വാടക കുത്തനെ ഉയരുന്നത്. ഇതിന്റെ പ്രതിഫലനം നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രകടമാകും എന്നത് ഇടത്തരക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കും.

2024-ൽ മാത്രം ചിലയിടങ്ങളിൽ 10 മുതൽ 30 ശതമാനം വരെ വാടക വർധിച്ചിരുന്നു. നിർമ്മാണം പൂർത്തിയായ നൂറുകണക്കിന് പുതിയ ഫ്ലാറ്റുകൾ ഉടൻ വിപണിയിലെത്തുന്നത് വാടക നിരക്കിലെ അനിയന്ത്രിതമായ കുതിച്ചുചാട്ടം തടയാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വർഷാവർഷം വാടക ഇനത്തിൽ വലിയ തുക നൽകുന്നതിന് പകരം, തവണ വ്യവസ്ഥയിൽ സ്വന്തമായി ഫ്ലാറ്റ് വാങ്ങുന്ന പ്രവണത പ്രവാസികൾക്കിടയിൽ വർധിച്ചു വരികയാണ്. അഞ്ചോ പത്തോ വർഷത്തെ വാടക തുക കൊണ്ട് ഒരു വീട് സ്വന്തമാക്കാം എന്ന വാഗ്ദാനവുമായാണ് നിർമ്മാതാക്കൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

dark New Year for expatriates

Next TV

Related Stories
മ​സ്ക​ത്തി​ലെ അ​ൽ​ഖൂ​ദി​ൽ വാ​ഹ​ന​മി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു

Dec 30, 2025 12:29 PM

മ​സ്ക​ത്തി​ലെ അ​ൽ​ഖൂ​ദി​ൽ വാ​ഹ​ന​മി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു

അ​ൽ​ഖൂ​ദി​ൽ വാ​ഹ​ന​മി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി​നി...

Read More >>
Top Stories










News Roundup