ബഹ്‌റൈൻ : ( gcc.truevisionnews.com ) ബഹ്‌റൈനിൽ പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു. ബഹ്റൈനിൽ അടുത്ത മാസത്തെ ഇന്ധന വിലയിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 265 ഫിൽസാണ് പുതിയ വില. ഇത് പൊതുജനങ്ങൾ ഉപയോഗിക്കുന്ന പെട്രോൾ ഉത്പ്പന്നമല്ല.
പൊതുജനങ്ങൾക്കുള്ള പ്രീമിയം 95 പെട്രോളിന് 35 ഫിൽസ് വില ഉയർന്നു. നിലവിൽ 200 ഫിൽസായിരുന്ന ഈ വിഭാഗം പെട്രോളിന്റെ വില 235 ഫിൽസായി ഉയർന്നു. റെഗുലർ 91 പെട്രോളിന് 220 ഫിൽസും ആയിരിക്കും അടുത്ത മാസത്തെ വില. നിലവിൽ 140 ഫിൽസാണ് ഈ വിഭാഗം പെട്രോളിന്റെ വില.
അതായത് ഏകദേശം 80 ഫിൽസ് വർധനവ് ഈ വിഭാഗം പെട്രോളിന്റെ വിലയിലുണ്ടായി. ഡീസലിന്റെ വില ലിറ്ററിന് 180 ഫിൽസായിരുന്നത് 200 ഫിൽസായും ഉയർന്നിട്ടുണ്ട്. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില നിശ്ചയിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന സമിതിയുടെ യോഗത്തിനു പിന്നാലെയാണ് പുതിയ ഇന്ധനവിലകൾ പ്രഖ്യാപിച്ചത്. നാളെ മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
Petrol diesel prices hiked Bahrain announces fuel prices for next month



























