ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
Mar 11, 2026 02:35 PM | By VIPIN P V

മസ്കത്ത് : (gcc.truevisionnews.com) ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സർക്കാർ സ്വകാര്യ മേഖലയിൽ മാർച്ച്‌ 19 വ്യാഴം മുതൽ 23 തിങ്കൾ വരെയാണ് പൊതു അവധി. മാർച്ച് 24 മുതൽ പ്രവർത്തി ദിനങ്ങൾ പുനരാരംഭിക്കും.

അതേസമയം, യുഎഇയിൽ ഈ വർഷത്തെ പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി ദിനങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കുമുള്ള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചത്.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെ മൂന്ന് ദിവസമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അവധി. എന്നാൽ റമസാൻ 30 പൂർത്തിയാകുകയാണെങ്കിൽ അവധി 22 വരെ നീളും. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 22 വരെ നാല് ദിവസമാണ് അവധി. 23 ഓഫിസുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും.

യുഎഇയിലെ താമസക്കാർക്ക് ഇത്തവണ പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ നീണ്ട വിശ്രമവേള ലഭിച്ചേക്കും. ഔദ്യോഗികമായ മാസപ്പിറവി പ്രഖ്യാപനം അതത് രാജ്യങ്ങളിലെ ശവ്വാൽ മാസപ്പിറവി നിരീക്ഷണ സമിതികളാകും പുറപ്പെടുവിക്കുക.

Content Highlight: ramada holiday announced in Oman

Next TV

Related Stories
ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

May 31, 2026 12:35 PM

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ...

Read More >>
രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

May 31, 2026 12:30 PM

രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

ദുബൈയിൽ കോടികളുടെ ഊദ് കവർന്ന എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം...

Read More >>
ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു

May 31, 2026 11:27 AM

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു...

Read More >>
ശാസ്ത്രലോകം കാത്തിരുന്ന ആ അപൂർവ നിമിഷം; കുവൈത്ത് ആകാശത്ത് ഇന്ന് വിസ്മയമൊരുക്കി 'ബ്ലൂ മൈക്രോമൂൺ'

May 31, 2026 10:40 AM

ശാസ്ത്രലോകം കാത്തിരുന്ന ആ അപൂർവ നിമിഷം; കുവൈത്ത് ആകാശത്ത് ഇന്ന് വിസ്മയമൊരുക്കി 'ബ്ലൂ മൈക്രോമൂൺ'

കുവൈത്തിന്റെ ആകാശത്ത് അപൂർവ്വമായൊരു ചാന്ദ്രവിസ്മയം ഇന്ന്...

Read More >>
Top Stories

News Roundup