കാർഷിക ഫോട്ടോഗ്രഫി മത്സരം; മികച്ച ചിത്രങ്ങൾക്ക് അഗ്രിടെക് 2026-ൽ പുരസ്കാരവും പ്രദർശനവും

കാർഷിക ഫോട്ടോഗ്രഫി മത്സരം; മികച്ച ചിത്രങ്ങൾക്ക് അഗ്രിടെക് 2026-ൽ പുരസ്കാരവും പ്രദർശനവും
Dec 30, 2025 04:18 PM | By Krishnapriya S R

ദോഹ: [gcc.truevisionnews.com] ഖത്തറിൻ്റെ മനോഹരമായ കാർഷിക സൗന്ദര്യം കാമറക്കണ്ണിലാക്കി, ആകർഷകമായ സമ്മാനം നേടാൻ അവസരമൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തർ നാഷനൽ വിഷൻ 2030ൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും സംബന്ധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രാദേശിക കാർഷിക മേഖലയുടെ പങ്ക് എടുത്തുകാണിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഖത്തർ ഫോട്ടോഗ്രഫി സെന്ററുമായി സഹകരിച്ച് 'ലെൻസ് ഓഫ് ഖത്തരി അഗ്രികൾചർ' എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്.

പതിമൂന്നാമത് ഖത്തർ ഇൻ്റർനാഷനൽ അഗ്രികൾചറൽ എക്‌സിബിഷൻ-അഗ്രിടെക് 2026ന്റെ ഭാഗമായാ ണ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിൻ്റെ കാർഷിക മേഖലയിലെ നൂതനത്വവും സുസ്ഥിരതയും കാമറ കണ്ണുകളിലൂടെ പകർത്തി ഫോട്ടോഗ്രാഫർമാർക്കും വിഷ്വൽ സ്റ്റോറിടെല്ലർമാർക്കും ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാം.

കലാപരമായ സർഗാത്മകതയും ആധുനിക ഫോട്ടോഗ്രഫി സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് രാജ്യത്തിന്റെ കാർഷിക ഭൂപ്രകൃതിയുടെ സൗന്ദര്യം എടുത്തുകാണിക്കാനാണ് മത്സരം സംഘടിപ്പിക്കുന്നത്.

2026 ജനുവരി 15 വരെയാണ് ഫോട്ടോഗ്രാഫി അയക്കാനുള്ള അവസാന തീയതി. തുടർന്ന് ഫെബ്രുവരി 11ന് വിജയികളെ പ്രഖ്യാപിക്കും. വിജയിച്ച ഫോട്ടോഗ്രാഫുകൾ ഇൻ്റർനാഷനൽ അഗ്രികൾച്ചറൽ എക്സ്ബിഷനിൽ (അഗ്രിടെക് 2026) പ്രദർശിപ്പിക്കുകയും ചെയ്യും.


Agricultural Photography Competition

Next TV

Related Stories
മ​സ്ക​ത്തി​ലെ അ​ൽ​ഖൂ​ദി​ൽ വാ​ഹ​ന​മി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു

Dec 30, 2025 12:29 PM

മ​സ്ക​ത്തി​ലെ അ​ൽ​ഖൂ​ദി​ൽ വാ​ഹ​ന​മി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു

അ​ൽ​ഖൂ​ദി​ൽ വാ​ഹ​ന​മി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി​നി...

Read More >>
Top Stories










News Roundup