പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ മുൻസീറ്റിൽ വേണ്ട; കർശന നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ മുൻസീറ്റിൽ വേണ്ട; കർശന നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
Dec 30, 2025 02:09 PM | By Krishnapriya S R

ദോഹ: [gcc.truevisionnews.com] കുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ കർശന നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് മന്ത്രാലയം ഈ സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. വാഹന അപകടങ്ങൾ സംഭവിക്കുമ്പോൾ മുൻസീറ്റിലിരിക്കുന്ന കുട്ടികൾക്ക്, മുതിർന്നവരേക്കാൾ എട്ടു മടങ്ങ് കൂടുതൽ ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് ട്രാഫിക് പഠനങ്ങൾ വ്യക്തമാക്കുന്നു.

കുട്ടികളുടെ ശാരീരിക പ്രത്യേകതകൾ പരിഗണിച്ച് അവർക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം വാഹനത്തിന്റെ പിൻസീറ്റാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മുതിർന്നവരുടെ സുരക്ഷ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തിട്ടുള്ള എയർബാഗുകൾ കുട്ടികൾക്ക് വിപരീതഫലമാണ് ഉണ്ടാക്കുകയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അപകടസമയത്ത് എയർബാഗുകൾ അതിവേഗത്തിൽ വിടരുമ്പോഴുണ്ടാകുന്ന ശക്തമായ മർദ്ദം കുട്ടികളുടെ ചെറിയ ശരീരത്തിന് താങ്ങാനാവില്ല. എയർബാഗ് വിരിയുന്ന ആഘാതത്തിൽ കുട്ടികളുടെ തലയ്ക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കാൻ സാധ്യതയുണ്ട്.

കുട്ടികളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്നും, എപ്പോഴും പിൻസീറ്റിൽ കുട്ടികൾക്കായി പ്രത്യേകമായി സജ്ജീകരിച്ച സീറ്റുകളോ (Car Seats) സുരക്ഷാ ബെൽറ്റുകളോ ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു.

Children are not allowed in the front seat

Next TV

Related Stories
മ​സ്ക​ത്തി​ലെ അ​ൽ​ഖൂ​ദി​ൽ വാ​ഹ​ന​മി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു

Dec 30, 2025 12:29 PM

മ​സ്ക​ത്തി​ലെ അ​ൽ​ഖൂ​ദി​ൽ വാ​ഹ​ന​മി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു

അ​ൽ​ഖൂ​ദി​ൽ വാ​ഹ​ന​മി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി​നി...

Read More >>
ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Dec 30, 2025 10:53 AM

ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read More >>
Top Stories