മനാമ: [gcc.truevisionnews.com] ബഹ്റൈനിലെ മാർത്തോമ യുവജന സഖ്യം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ് ഈവ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. മനാമയിലെ ബഹ്റൈൻ മാർത്തോമ പാരിഷ്, സെൻ്റ് പോൾസ് മാർത്തോമ പാരിഷ് എന്നീ ഇടവകകളിലെ യുവജനങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെ ഡിസംബർ 26 വെള്ളിയാഴ്‌ചയായിരുന്നു പരിപാടി.
സെൻ്റ് പോൾസ് മാർത്തോമ ദേവാലയത്തിൽ വെച്ച് നടന്ന യോഗത്തിൽ സെൻ്റർ പ്രസിഡൻ്റ് റവ. സാമൂവൽ വർഗീസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റുമാരായ റവ. ബിജു ജോൺ, റവ. അനീഷ് സാമുവൽ ജോൺ എന്നിവർക്കൊപ്പം സിജി ഫിലിപ്പ്, സെൻ്റർ സെക്രട്ടറി എബിൻ മാത്യു ഉമ്മൻ, ട്രഷറർ സ്വിതിൻ ഫിലിപ്പ്, ജോയൻ്റ് സെക്രട്ടറി അബിയ മറിയം ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ഇരു ഇടവകകളിൽ നിന്നുമായി നൂറോളം യുവജനങ്ങൾ ആഘോഷങ്ങളിൽ അണിചേർന്നു.
Marthoma Youth Alliance Center celebrated Christmas Eve




























