ഒമാൻ: [gcc.truevisionnews.com] പരിസ്ഥിതി മന്ത്രാലയത്തിന്റെ 'പ്ലാസ്റ്റിക് ഫ്രീ ഒമാൻ' പദ്ധതിയുടെ ഭാഗമായി, പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ നിരോധനം നാലാം ഘട്ടത്തിലേക്ക് കടക്കുന്നു.
2027 ജൂലൈയോടെ രാജ്യം പൂർണ്ണമായും പ്ലാസ്റ്റിക് ബാഗുകളിൽ നിന്ന് മുക്തമാകാനാണ് ലക്ഷ്യമിടുന്നത്. പുതിയ മാറ്റങ്ങൾ 2026 മുതൽ. 2026 ജനുവരി 1 മുതൽ താഴെ പറയുന്ന സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തും:
നിർമ്മാണ മേഖല, ഭക്ഷണശാലകൾ, കാർഷിക മൃഗസംരക്ഷണ മേഖല, സ്വർണ്ണക്കടകൾ, ബ്ലാങ്കറ്റ് സ്റ്റോറുകൾ, കാർ കെയർ സെന്ററുകൾ, കാർ ഏജൻസികൾ എന്നിവടങ്ങളിലും നിരോധനം ബാധകമാകും.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഫാർമസികൾ, ക്ലിനിക്കുകൾ, ടെക്സ്റ്റൈൽസ്, തയ്യൽ കടകൾ, മൊബൈൽ/വാച്ച് സർവീസ് സെന്ററുകൾ, ഫർണിച്ചർ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു കഴിഞ്ഞു.
പരിസ്ഥിതി നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വലിയ പിഴയാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.കുറഞ്ഞത് 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തും. പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ലഭിക്കും.കുറ്റം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാക്കും.
Oman becomes plastic-free


































