മസ്‌കത്ത്: (https://gcc.truevisionnews.com/) ഒമാനിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് പേർ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അഫ്‌സൽ (40) , മൂന്ന് ഒമാൻ പൗരന്മാർ എന്നിവരാണ് മരിച്ചത്.
ഒമാൻ സ്വദേശികളായ മൂന്ന് പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. വാഹനാപകടത്തെ തുടർന്ന് നാല് പേർ മരണപ്പെട്ടതായും പരുക്കേറ്റ മൂന്ന് പേരെ റുസ്താഖ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Road accident in Rustaq, Oman; Four dead, including a Malappuram native



























.jpeg)





