ശൈത്യകാല തിരക്ക്; മുന്നൊരുക്കങ്ങളുമായി ഷാർജ രാജ്യാന്തര വിമാനത്താവളം

ശൈത്യകാല തിരക്ക്; മുന്നൊരുക്കങ്ങളുമായി ഷാർജ രാജ്യാന്തര വിമാനത്താവളം
Dec 28, 2025 07:19 PM | By Roshni Kunhikrishnan

ഷാർജ:(https://gcc.truevisionnews.com/) ശൈത്യകാല അവധിയിലെ യാത്രക്കാരുടെ വർധിച്ച തിരക്ക് മുനിൽ കണ്ട് വൻ തയാറെടുപ്പുകൾ നടത്തി ഷാർജ രാജ്യാന്തര വിമാനത്താവളം. ഈ സീസണിൽ യാത്രക്കാരെ സ്വീകരിക്കാൻ പൂർണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ ഒഴുക്ക് മെച്ചപ്പെടുത്താനും സേവന നിലവാരം നിലനിർത്താനുമുള്ള പ്രവർത്തന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിച്ചേരണം.

നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലഭ്യമായ ഡിജിറ്റൽ, ഫാസ്റ്റ് ട്രാക്ക് സേവനങ്ങൾ ഉപയോഗിക്കാനും ഷാർജ വിമാനത്താവള അധികൃതർ യാത്രക്കാരോടാവശ്യപ്പെട്ടു. എയർ അറേബ്യ യാത്രക്കാർ സിറ്റി ചെക്ക് ഇൻ സേവനം പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിച്ചു.

ഇത് നടപടിക്രമങ്ങൾ മുൻകൂട്ടി പൂർത്തിയാക്കാനും, എത്തിച്ചേരുമ്പോൾ നേരിട്ട് എമിഗ്രേഷൻ പരിശോധനയിലേക്ക് പോകാനും അവരെ അനുവദിക്കുന്നു.

ഷാർജ വിമാനത്താവളത്തിൽ സെൽഫ് ചെക്ക് ഇൻ കിയോസ്‌കുകൾ, ബാഗേജ് ഡ്രോപ് സൗകര്യങ്ങൾ, സ്മാർട്ട് ഗേറ്റുകൾ, ഫാസ്റ്റ് ട്രാക്ക് ഓപ്ഷനുകൾ, ഹലാ സർവിസ് എന്നിവ ലഭ്യമാണ്. എയർ അറേബ്യ യാത്രക്കാർക്ക് പുതുതായി അവതരിപ്പിച്ച ഹോം ചെക്ക് ഇൻ സേവനവും ഉപയോഗിക്കാം.

ഡിപാർചർ മേഖലയിലേക്കുള്ള പ്രധാന കവാടത്തിൽ അൽ ദിയാഫ ലോഞ്ച് ഈയിടെ തുറന്നിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് വേഗത്തിലുള്ള നടപാടികൾ സാധ്യമാക്കാൻ പ്രവർത്തന മേഖലകളിലുടനീളം ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചു.

ശൈത്യ കാലത്ത് കാര്യക്ഷമത മെച്ചപ്പെടുത്താനും സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവർത്തനങ്ങളെന്നും ഷാർജ വിമാനത്താവള അധികൃതർ വ്യക്തമാക്കി.

Sharjah International Airport prepares for winter rush

Next TV

Related Stories
 ഹൃദയാഘാതം: പ്രവാസി മലയാളി  മ​സ്‌​ക​റ്റി​ൽ അന്തരിച്ചു

Dec 28, 2025 04:30 PM

ഹൃദയാഘാതം: പ്രവാസി മലയാളി മ​സ്‌​ക​റ്റി​ൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....

Read More >>
കുവൈത്തിൽ പുതുവത്സര അവധി പ്രഖ്യാപിച്ച് അധികൃതർ

Dec 28, 2025 01:06 PM

കുവൈത്തിൽ പുതുവത്സര അവധി പ്രഖ്യാപിച്ച് അധികൃതർ

കുവൈത്തിൽ പുതുവത്സര അവധി പ്രഖ്യാപിച്ച്...

Read More >>
ഒമാനിൽ തൊഴിലാളി ക്യാമ്പിൽ ആക്രമണം, പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ

Dec 27, 2025 04:35 PM

ഒമാനിൽ തൊഴിലാളി ക്യാമ്പിൽ ആക്രമണം, പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ

ഒമാനിൽ തൊഴിലാളി ക്യാമ്പിൽ ആക്രമണം, പ്രവാസി തൊഴിലാളികൾ...

Read More >>
ശാരീരിക അസ്വസ്ഥത: നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി മരിച്ചു

Dec 27, 2025 03:39 PM

ശാരീരിക അസ്വസ്ഥത: നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി മരിച്ചു

ശാരീരിക അസ്വസ്ഥത: നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി...

Read More >>
ഇത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് യുഎഇയിൽ സമ്പൂർണ നിരോധനം; ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

Dec 27, 2025 01:52 PM

ഇത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് യുഎഇയിൽ സമ്പൂർണ നിരോധനം; ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ സമ്പൂർണ നിരോധനം, ജനുവരി ഒന്ന് മുതൽ...

Read More >>
മക്കയിൽ ഹറം പള്ളിക്ക് മുകളിൽ നിന്ന് ചാടി തീർഥാടകൻ; രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

Dec 27, 2025 11:53 AM

മക്കയിൽ ഹറം പള്ളിക്ക് മുകളിൽ നിന്ന് ചാടി തീർഥാടകൻ; രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

മക്കയിൽ ഹറം പള്ളിക്ക് മുകളിൽ നിന്ന് ചാടി തീർഥാടകൻ, രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്...

Read More >>
Top Stories

News Roundup