മസ്കത്ത് : (https://gcc.truevisionnews.com/) നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ, കാവിൽക്കടവ് സ്വദേശി, പാർക്ക് റോഡിൽ ചെറുവേലിക്കൽ മെജോ ചെറുവേലിക്കൽ വർഗീസ് (50) കുവൈത്തിൽ നിന്നും ഒമാൻ വഴി നാട്ടിലേക്കുള്ള യാത്രാമധ്യേ ഒമാനിൽ വെച്ച് മരിച്ചത്.
ഡിസംബർ 25ന് വൈകിട്ട് കുവൈത്തിൽ നിന്നും മസ്കത്ത് വഴി ഒമാൻ എയറിൽ കൊച്ചിയിലേക്കായിരുന്നു മെജോ ചെറുവേലിക്കൽ വർഗീസ് യാത്ര ചെയ്തിരുന്നത്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മസ്കത്ത് എയർപോർട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഭൗതികശരീരം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പിതാവ്: വർഗീസ്. മാതാവ്: റോസിലി വർഗീസ്. ഭാര്യ: മിഥുന. ഇന്ന് (27/12/2025) ഉച്ച തിരിഞ്ഞ് രണ്ടുമണിക്ക് മസ്കത്ത് എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ വെച്ച് എംബാംമിങ് പൂർത്തിയാക്കി ഇന്ന് രാത്രി തന്നെ കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ ഭൗതികശരീരം നാട്ടിലേക്ക് അയ്ക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Physical discomfort: Expatriate Malayali dies on way home


































