ഷാർജ: (https://gcc.truevisionnews.com/) മലയാളി വിദ്യാർഥിനി ഷാർജയിൽ അന്തരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയഘാതം ആയിരുന്നു മരണകാരണം. ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും എന്ന് ബന്ധുക്കൾ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ആയിഷ പ്ലസ് വൺ വിദ്യാർഥിയാണ്. പിതാവ് മുഹമ്മദ് സൈഫ്, മാതാവ് റുബീന സൈഫ്.
Malayali student passes away in Sharjah.
























_(8).jpeg)








