ദോഹ: (https://gcc.truevisionnews.com/) ഖത്തറിൽ പതിവ് ഡ്യൂട്ടിക്കിടെ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഹെലികോപ്റ്ററിൽ പൈലറ്റും യാത്രക്കാരുമുണ്ടായിരുന്നു.
രാജ്യത്തിന്റെ പ്രാദേശിക സമുദ്രാതിർത്തിയിൽ തകർന്നു വീണ ഹെലികോപ്റ്ററിനായി പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രത്യേക രക്ഷാസേനാംഗങ്ങൾ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. മേഖലയിൽ വിവിധ യൂണിറ്റുകൾ ഏകോപിതമായി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
Military helicopter crashes into sea in Qatar; search intensified



























