കുവൈത്ത് സിറ്റി: ( https://gcc.truevisionnews.com/) കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു. ആലപ്പുഴ ജില്ലയിലെ ചാന്തിരൂർ സ്വദേശിനി വേലിപ്പറമ്പിൽ വീട്ടിൽ ശാരദാദേവി (64) ആണ് കുവൈത്തിലെ ഫ്യൂണറ്റീസ് ഏരിയയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.
ഭർത്താവും, ഒരു മകനും മുൻപ് മരണപ്പെട്ടതായിരുന്നു. ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷനും, സാമൂഹിക പ്രവർത്തകൻ സമീർ കാസീം നടത്തിവരികയാണ്.
Alappuzha native dies in car accident in Kuwait

































