അബുദാബി: [gcc.truevisionnews.com] അബുദാബിയിൽ ശക്തമായ പൊടിപടലങ്ങൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മോശം കാലാവസ്ഥ കണക്കിലെടുത്ത് രാജ്യത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊടിപടലങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ജനലുകളും വാതിലുകളും കൃത്യമായി അടച്ചിടാൻ ശ്രദ്ധിക്കണം,ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ പ്രത്യേകം മുൻകരുതൽ എടുക്കണം, റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണം, ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണം തുടങ്ങിയ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
കടൽയാത്രകൾക്ക് നിയന്ത്രണം: വടക്കൻ-കിഴക്കൻ തീരദേശങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കടൽയാത്ര ചെയ്യുന്നവരും വിനോദസഞ്ചാരികളും കാലാവസ്ഥാ ബുള്ളറ്റിനുകൾ കൃത്യമായി പരിശോധിക്കണം.
Chance of dusty winds and rain

































