പുതുവർഷത്തിലെ പൊതു അവധികൾ, ഔദ്യോഗിക അവധി കലണ്ടർ പ്രഖ്യാപിച്ച് ഒമാൻ സർക്കാർ

പുതുവർഷത്തിലെ പൊതു അവധികൾ, ഔദ്യോഗിക അവധി കലണ്ടർ പ്രഖ്യാപിച്ച് ഒമാൻ സർക്കാർ
Dec 29, 2025 01:47 PM | By VIPIN P V

മസ്കറ്റ്: ( gcc.truevisionnews.com ) 2026 വർഷത്തേക്കുള്ള ഔദ്യോഗിക അവധി കലണ്ടർ പ്രഖ്യാപിച്ച് ഒമാൻ സർക്കാർ. തൊഴിൽ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണത്തോടെയാണ് പുതിയ അവധി പട്ടിക പുറത്തിറക്കിയത്. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ മുൻകൂട്ടി ക്രമീകരിക്കാൻ സഹായിക്കുന്നതിനായി എല്ലാ വർഷവും നേരത്തെ അവധികൾ പ്രഖ്യാപിക്കുന്ന പുതിയ നയത്തിന്‍റെ ഭാഗമായാണ് ഈ തീരുമാനം.

ദേശീയ അവധികൾ

2026 ജനുവരി 15 വ്യാഴാഴ്ച സുൽത്താൻ ഹൈതം ബിൻ താരിഖ് സിംഹാസനമേറിയ ദിനത്തിന്‍റെ വാർഷികമായി ‘അക്സഷൻ ഡേ’ ആചരിക്കും. നവംബർ 25, 26 തീയതികളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ദേശീയ ദിന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മതപരമായ അവധികൾ

ജനുവരി 18 ഞായറാഴ്ച അൽ ഇസ്റാഅ് വൽ മിഅ്റാജ് (ഇസ്റാ-മിഅ്റാജ്) ദിനമായി ആചരിക്കും.

ജൂൺ 18 വ്യാഴാഴ്ച ഇസ്ലാമിക് പുതുവത്സരം.

ഓഗസ്റ്റ് 27 വ്യാഴാഴ്ച പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം എന്നിവയ്ക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

2026 ജനുവരിയിൽ തന്നെ രണ്ട് പൊതു അവധികളാണ് ഒമാനിൽ വരുന്നത്. അക്സഷൻ ഡേയും അൽ ഇസ്റാഅ് വൽ മിഅ്റാജും. സുൽത്താൻ ഹൈതം ബിൻ താരിഖ് സിംഹാസനമേറിയ ദിനത്തിന്റെ ഓർമ്മപ്പെടുത്തലായാണ് ജനുവരി 15ന് അവധി നൽകുന്നത്.

തുടർച്ചയായ സേവനം ആവശ്യമായ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ഔദ്യോഗിക അവധി ദിനങ്ങളിലും പ്രവർത്തിക്കേണ്ടിവന്നാൽ, നിലവിലുള്ള തൊഴിൽ നിയമങ്ങൾ അനുസരിച്ച് ജീവനക്കാർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Oman government announces public holidays and official holiday calendar for the New Year

Next TV

Related Stories
യുഎഇയില്‍ ഇനി അതി ശൈത്യത്തിന്റെ നാളുകള്‍; ജാഗ്രതാ നിര്‍ദ്ദേശം

Dec 23, 2025 10:54 AM

യുഎഇയില്‍ ഇനി അതി ശൈത്യത്തിന്റെ നാളുകള്‍; ജാഗ്രതാ നിര്‍ദ്ദേശം

യുഎഇയില്‍ ഇനി അതി ശൈത്യത്തിന്റെ നാളുകള്‍, ജാഗ്രതാ നിര്‍ദ്ദേശം, ദേശീയ കാലാവസ്ഥാ...

Read More >>
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ

Dec 22, 2025 11:03 AM

വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ

വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി , സൗദിയിൽ നിയമം...

Read More >>
'മക്ക മസാർ ബസ്' പദ്ധതി; മക്കയിൽ സമ്പൂർണ ഇലക്ട്രിക് ബസ് സർവീസിന് തുടക്കമായി

Dec 19, 2025 10:57 AM

'മക്ക മസാർ ബസ്' പദ്ധതി; മക്കയിൽ സമ്പൂർണ ഇലക്ട്രിക് ബസ് സർവീസിന് തുടക്കമായി

'മക്ക മസാർ ബസ്' പദ്ധതി, ഇലക്ട്രിക് ബസ് സർവീസിന്...

Read More >>
പ്രവാസികൾക്ക് തിരിച്ചടി; യുഎഇയിൽ ജോലി ചെയ്യാൻ വിദ്യാഭ്യാസ യോ​ഗ്യതകൾ നേടുന്നതിൽ സുപ്രധാന മാറ്റം

Dec 16, 2025 10:56 AM

പ്രവാസികൾക്ക് തിരിച്ചടി; യുഎഇയിൽ ജോലി ചെയ്യാൻ വിദ്യാഭ്യാസ യോ​ഗ്യതകൾ നേടുന്നതിൽ സുപ്രധാന മാറ്റം

യുഎഇയിൽ ജോലി ചെയ്യാൻ വിദ്യാഭ്യാസ യോ​ഗ്യത, മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ...

Read More >>
Top Stories










News Roundup