Dec 25, 2025 12:29 PM

ദുബായ്: ( gcc.truevisionnews.com ) വനിതകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അവർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ദുബായ് പൊലീസ് സ്പീക്ക് ഔട്ട് ക്യാംപെയ്‍ൻ ആരംഭിച്ചു. ശാരീരിക, മാനസിക പീഡനങ്ങളോ അതിക്രമങ്ങളോ നേരിടേണ്ടി വന്നാൽ ഭയമില്ലാതെ തുറന്നുപറയാൻ സ്ത്രീകൾക്കു പ്രോത്സാഹനവും ധൈര്യവും നൽകുന്ന പദ്ധതിയാണിത്.

റിപ്പോർട്ട് ചെയ്യുന്ന സ്ത്രീകൾക്ക് പൂർണമായ നിയമപരിരക്ഷയും സ്വകാര്യതയും ദുബായ് പൊലീസ് ഉറപ്പുനൽകുന്നു. സ്ത്രീകളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവർക്ക് ലഭ്യമായ നിയമ സഹായങ്ങളെക്കുറിച്ചും ബോധവൽക്കരിക്കാനും ക്യാംപെയ്ൻ ലക്ഷ്യമിടുന്നു.

അതിക്രമങ്ങൾ നേരിടുന്നവർക്കോ അത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർക്കോ ദുബായ് പൊലീസിന്റെ 999 നമ്പറിലോ Police Eye ആപ്പ് വഴിയോ വിവരം അറിയിക്കാം. 2026നെ കുടുംബവർഷമായി തിരഞ്ഞെടുത്തതിന്റെ ഭാഗമായാണു ക്യാംപെയ്ൻ.

കുടുംബത്തിലും സമൂഹത്തിലും വനിതകളുടെ അവകാശങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിനും കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ദുബായ് പൊലീസിലെ ശിശു, വനിതാ സംരക്ഷണവിഭാഗം ഡയറക്ടർ ലഫ്.കേണൽ ഡോ. അലി മുഹമ്മദ് അൽ മത്റൂഷി പറഞ്ഞു.

dubai police speak out campaign

Next TV

Top Stories










News Roundup