കുവൈത്ത് സിറ്റി: [gcc.truevisionnews.com] യമനിലെ തടവുകാരെ പരസ്പരം കൈമാറുന്നതിനുള്ള കരാറിനെ കുവൈത്ത് അഭിനന്ദിച്ചു. യമനിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക മുന്നേറ്റമായാണ് ഈ കരാറിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിലയിരുത്തിയത്.
കരാർ സാധ്യമാക്കുന്നതിന് ഒമാനും സൗദി അറേബ്യയും നടത്തിയ മധ്യസ്ഥ ഇടപെടലുകൾക്കും, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ യമനിലേക്കുള്ള പ്രത്യേക ദൂതന്റെ ഓഫിസിനും, അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിക്കും വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
യമനിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും അവിടത്തെ ജനങ്ങളുടെ സമാധാനപരമായ ആഗ്രഹങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Kuwait welcomes prisoner exchange deal

































