കുവൈത്ത് സിറ്റി: [gcc.truevisionnews.com] കടം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയുള്ള നിയമനടപടികൾ കുവൈത്തിൽ കൂടുതൽ ശക്തമാകുന്നു.
നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെൻ്റ് ഫോർ സെൻറൻസ് എൻഫോഴ്‌സ്‌മെൻ്റ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 2025 ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ കടബാധ്യതയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് അറസ്റ്റ് വാറൻ്റ് അപേക്ഷകളാണ് രജിസ്റ്റർ ചെയ്തത്.
ഈ കാലയളവിൽ 5,669 അപേക്ഷകളിൽ നിന്ന് 2,780 അറസ്റ്റ് വാറൻ്റുകൾ പുറപ്പെടുവിക്കുകയും 55 വാറൻ്റുകൾ പുതുക്കുകയും ചെയ്തു. അതേസമയം, പണം അടച്ചുതീർക്കുകയോ കരാറുകളിൽ എത്തുകയോ ചെയ്തതിനെ തുടർന്ന് 200 പേരുടെ അറസ്റ്റ് വാറൻ്റുകൾ പിൻവലിച്ചതായും അധികൃതർ അറിയിച്ചു.
കുടുംബ കോടതികളിലും നടപടികൾ കടുപ്പിച്ചതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ജീവനാംശം, കുട്ടികളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് 209 അറസ്റ്റ് വാറൻ്റുകൾ കൂടി കുടുംബ കോടതി പുറപ്പെടുവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
those who have not paid their debts,Arrest warrants

































