ഒമാനിലെ ബാങ്കുകളിൽ ആഭ്യന്തര പണമിടപാടുകൾക്കുള്ള ഫീസ് ഒഴിവാക്കി

ഒമാനിലെ ബാങ്കുകളിൽ ആഭ്യന്തര പണമിടപാടുകൾക്കുള്ള ഫീസ് ഒഴിവാക്കി
Dec 31, 2025 02:59 PM | By Roshni Kunhikrishnan

മസ്കത്ത്: [gcc.truevisionnews.com]ഒമാനിലെ ബാങ്കുകൾ ആഭ്യന്തര പണമിടപാടുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഫീസുകൾ ഒഴിവാക്കി. ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴി രാജ്യത്തിനകത്ത് പണം അയക്കുന്നത് സൗജന്യമാക്കിയതോടെ ഉപഭോക്താക്കൾക്ക് ഇനി യാതൊരു ചെലവുമില്ലാതെ പണമിടപാടുകൾ നടത്താനാവും.

ഉപഭോക്താക്കൾക്ക് ഇതുവഴി സാമ്പത്തിക ഇടപാടുകൾ ലളിതമായി നടത്താനാകും. രാജ്യത്തെ ബാങ്കിങ് മേഖലയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

നേരത്തെ വ്യത്യസ്ത ബാങ്കുകൾക്കിടയിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കുന്നതിനെതിരെ ഉപഭോക്താക്കളിൽ നിന്ന് വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ പുതിയ തീരുമാനം സ്വാഗതാർഹമാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. പണമിടപാടുകൾക്കായി കറൻസിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഒമാന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾക്ക് ഈ നീക്കം കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Omani banks waive domestic transaction fees

Next TV

Related Stories
ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം, കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

Dec 31, 2025 03:42 PM

ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം, കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം, കുവൈത്തിൽ നിരവധി പേർ...

Read More >>
ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത ഖത്തർ

Dec 31, 2025 01:12 PM

ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത ഖത്തർ

ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത...

Read More >>
ജാഗ്രതാ നി‍ർദ്ദേശം; യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്

Dec 31, 2025 01:03 PM

ജാഗ്രതാ നി‍ർദ്ദേശം; യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്

യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ...

Read More >>
Top Stories










News Roundup






Entertainment News