ഇന്റർപോൾ തിരയുന്ന കുറ്റവാളി യുഎഇയിൽ പിടിയിൽ; അറസ്റ്റ് സ്ഥിരീകരിച്ച് അധികൃതർ

ഇന്റർപോൾ തിരയുന്ന കുറ്റവാളി യുഎഇയിൽ പിടിയിൽ; അറസ്റ്റ് സ്ഥിരീകരിച്ച് അധികൃതർ
Dec 31, 2025 11:54 AM | By VIPIN P V

അബുദാബി: ( gcc.truevisionnews.com ) ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള പിടികിട്ടാപ്പുള്ളി യുഎഇയിൽ പിടിയിലായി. ഇക്വഡോർ സ്വദേശിയായ റോബർട്ടോ കാർലോസ് അൽവാരസ് വെറയെയാണ് യുഎഇ അധികൃതർ പിടികൂടിയത്. ഇക്വഡോർ സർക്കാരിന്റെ അഭ്യർഥന മാനിച്ചായിരുന്നു നടപടി. അറസ്റ്റ് സംബന്ധിച്ച വിവരം യുഎഇയും ഇക്വഡോറും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

രാജ്യാന്തര കുറ്റകൃത്യങ്ങളും ലഹരിമരുന്ന് ശൃംഖലകളും അടിച്ചമർത്തുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും പുലർത്തുന്ന കടുത്ത ജാഗ്രതയുടെ ഫലമാണ് ഈ അറസ്റ്റെന്ന് അധികൃതർ വ്യക്തമാക്കി. ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇയാൾക്ക് റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.

തടവുകാരെ കൈമാറുന്നതുൾപ്പെടെയുള്ള ജുഡീഷ്യൽ സഹകരണം ശക്തിപ്പെടുത്താൻ യുഎഇയും ഇക്വഡോറും തമ്മിൽ ധാരണയുണ്ട്. കുറ്റവാളിയെ വിട്ടുകിട്ടുന്നതിനുള്ള തുടർനടപടികൾ കേന്ദ്ര ഏജൻസികൾ വഴി പുരോഗമിക്കുകയാണ്. രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയാൻ ഇന്റർപോളിന്റെ സഹകരണത്തോടെ നടത്തുന്ന നീക്കങ്ങൾക്ക് ഈ അറസ്റ്റ് വലിയ മുതൽക്കൂട്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.


Criminal wanted by Interpol arrested in UAE Authorities confirm arrest

Next TV

Related Stories
ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത ഖത്തർ

Dec 31, 2025 01:12 PM

ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത ഖത്തർ

ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത...

Read More >>
ജാഗ്രതാ നി‍ർദ്ദേശം; യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്

Dec 31, 2025 01:03 PM

ജാഗ്രതാ നി‍ർദ്ദേശം; യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്

യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ...

Read More >>
Top Stories










News Roundup