ഖുറം: ( gcc.truevisionnews.com ) മനുഷ്യകടത്ത് നടത്തിയ അഞ്ച് ഏഷ്യന്‍ പൗരന്മാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ വഞ്ചനയിലൂടെ ഒരു സ്ത്രീയെ നിര്‍ബന്ധിത ജോലിക്കായി പ്രേരിപ്പിച്ചെന്നും അതിലൂടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇതേ നടപടിയില്‍ പ്രാദേശിക-തൊഴില്‍-പ്രവാസി താമസ നിയമലംഘനം നടത്തിയ പതിനഞ്ച് ഏഷ്യന്‍ സ്ത്രീകളെ കൂടി റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വ്യക്തികളെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കാനുമുള്ള കര്‍ശനമായ ശ്രമങ്ങള്‍ തുടരുമെന്നും അതിനായി നിയമങ്ങള്‍ ശക്തമാക്കുമെന്നും ഇരുപത് തടവുകാര്‍ക്കെതിരെയും നിയമനടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
Human trafficking Five Asian nationals arrested by Royal Oman Police in Oman




























