മസ്‌കറ്റ്: [gcc.truevisionnews.com] ഖുറം ബീച്ചിൽ വൻതോതിൽ തിരണ്ടി മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ വ്യക്തമായ കാരണങ്ങൾ നിരത്തി ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം.
നിയമവിരുദ്ധമായ മത്സ്യബന്ധന രീതികളാണ് ഈ പരിസ്ഥിതി ആഘാതത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. നിരോധിതമോ അശാസ്ത്രീയമോ ആയ മത്സ്യബന്ധന വലകൾ ഉപയോഗിക്കുമ്പോൾ, ലക്ഷ്യമിടുന്ന മത്സ്യങ്ങൾക്ക് പുറമെ തിരണ്ടികൾ ഉൾപ്പെടെയുള്ള മറ്റ് കടൽജീവികളും കൂട്ടത്തോടെ വലയിൽ കുടുങ്ങുന്നു.
പിന്നീട് ഇവയെ കടലിലേക്ക് തന്നെ ഉപേക്ഷിക്കുന്നതോ തീരത്തടിയുന്നതോ ആണ് ഇത്തരം കാഴ്ചകൾക്ക് കാരണമാകുന്നത്. ഇത്തരം രീതികൾ കടൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തെറ്റിക്കുമെന്നും ഒമാന്റെ സ്വാഭാവിക മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനെത്തന്നെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ മത്സ്യബന്ധന നിയമങ്ങളും ചട്ടങ്ങളും എല്ലാ തൊഴിലാളികളും കർശനമായി പാലിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഭാവി തലമുറയ്ക്കായി കടൽ വിഭവങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അതിനായി നിയമാനുസൃതമായ രീതികൾ മാത്രമേ പിന്തുടരാവൂ എന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
Incident of a boat crashing at Khuram Beach


































