ഒമാന്‍: ( gcc.truevisionnews.com ) വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്ന പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി ഒമാന്‍ ഭരണകൂടം. ഒമാനില്‍ ജോലിക്കായി എത്തുന്നതിന് മുമ്പ് തന്നെ വിദ്യാഭ്യാസ യോഗ്യതകളും പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഒമാനില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. എന്‍ജിനിയറിങ്, ലോജിസ്റ്റിക്സ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ ജോലി നേടുന്നതിന് അതത് സെക്ടറല്‍ സ്‌കില്‍ യൂണിറ്റുകളുടെ അംഗീകാരം മുന്‍കൂട്ടി നേടിയിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രവാസി തൊഴിലാളികള്‍ രാജ്യത്ത് പ്രവേശിക്കുതിന് മുമ്പ് അവരുടെ അക്കാദമിക്, പ്രഫഷനല്‍ യോഗ്യതകള്‍ പരിശോധിക്കും. യോഗ്യത ഔദ്യോഗികമായി പരിശോധിച്ചതിനുശേഷം മാത്രമെ വര്‍ക്ക് പ്രാക്ടീസ് ലൈസന്‍സ് അനുവദിക്കുകയുള്ളൂ. പുതിയ നിയമ പ്രകാരം യോഗ്യതയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാല്‍ മാത്രമെ വിദേശ തൊഴിലാളികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.
പുതിയ പ്രവാസി തൊഴിലാളികള്‍ക്കും നിലവിലുള്ള വിദേശ തൊഴിലാളികള്‍ക്കും ലൈസന്‍സുകള്‍ പുതുക്കുതിനും ഇത് ബാധകമാണെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയില്‍ കയറിവരെ കണ്ടെത്താന്‍ വ്യാപക പരിശോധനയും നടത്തും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Oman steps up crackdown on expatriates using fake certificates




























