ആഡംബര വാഹനങ്ങളുമായി റോഡിൽ അഭ്യാസപ്രകടനം; മലയാളി വിദ്യാർഥികളെ നാടുകടത്താൻ കുവൈത്ത്

ആഡംബര വാഹനങ്ങളുമായി റോഡിൽ അഭ്യാസപ്രകടനം; മലയാളി വിദ്യാർഥികളെ നാടുകടത്താൻ കുവൈത്ത്
Jan 2, 2026 11:09 AM | By VIPIN P V

കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ മലയാളി വിദ്യാർഥികളെ നാടുകടത്തുമെന്ന് സൂചന. ആദ്യ സെമസ്റ്റർ പാസായതിലുള്ള സന്തോഷം പങ്കിടാനാണ് സുഹൃത്തുക്കളായ ഈ വിദ്യാർഥികൾ വാഹനവുമായി നിരത്തിലിറങ്ങിയത്.

സംഭവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പെൺകുട്ടികൾ ഉൾപ്പെടയുള്ളവർ പിടിയിലായെന്നാണ് റിപ്പോർട്ടുകൾ. ജലീബ് അൽ ഷുയൂഖ് മേഖലയിലെ അബ്ബാസിയയിൽ സ്വകാര്യ സ്കൂളിന് സമീപമായിരുന്നു വിദ്യാർഥികളുടെ പ്രകടനം. വാഹനം ഓടിച്ചവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

അവർ ഓടിച്ച വാഹനം കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടിയിട്ടുണ്ട്. വാടകയ്ക്ക് എടുത്ത വാഹനമാണ് വിദ്യാർഥികൾ ഓടിച്ചിരുന്നത്. അശ്രദ്ധമായി വാഹനമോടിക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ഇത് ഒരു കാരണവശാലും അനുവദിക്കാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നുണ്ടോയെന്ന് അറിയാൻ സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

Kuwait to deport Malayali students for roadshow with luxury vehicles

Next TV

Related Stories
പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Jan 2, 2026 11:38 AM

പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

പ്രവാസി മലയാളി സൗദിയിൽ...

Read More >>
കർശന പരിശോധന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോ​ഗിച്ചാൽ പിടിവീഴും; പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി ഒമാന്‍

Jan 2, 2026 11:13 AM

കർശന പരിശോധന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോ​ഗിച്ചാൽ പിടിവീഴും; പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി ഒമാന്‍

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോ​ഗിച്ചാൽ പിടിവീഴും, പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി...

Read More >>
മനുഷ്യകടത്ത്; ഒമാനില്‍ അഞ്ച് ഏഷ്യന്‍ പൗരന്മാര്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയില്‍

Jan 1, 2026 04:42 PM

മനുഷ്യകടത്ത്; ഒമാനില്‍ അഞ്ച് ഏഷ്യന്‍ പൗരന്മാര്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയില്‍

മനുഷ്യകടത്ത്; ഒമാനില്‍ അഞ്ച് ഏഷ്യന്‍ പൗരന്മാര്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയില്‍...

Read More >>
പ്രവാസി മലയാളി വനിത റിയാദില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

Jan 1, 2026 04:37 PM

പ്രവാസി മലയാളി വനിത റിയാദില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

പ്രവാസി മലയാളി വനിത റിയാദില്‍ ഹൃദയാഘാതം മൂലം...

Read More >>
ഇന്ധന വിപണി ചൂടാകുന്നു..: സൗദിയിൽ ഗ്യാസ്, ഡീസൽ വില കൂട്ടി

Jan 1, 2026 04:03 PM

ഇന്ധന വിപണി ചൂടാകുന്നു..: സൗദിയിൽ ഗ്യാസ്, ഡീസൽ വില കൂട്ടി

സൗദി അറേബ്യയിൽ ഗ്യാസ്, ഡീസൽ വിലകളിൽ...

Read More >>
റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കോഴിക്കോട്​ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Jan 1, 2026 03:31 PM

റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കോഴിക്കോട്​ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കോഴിക്കോട്​ സ്വദേശിയുടെ മൃതദേഹം...

Read More >>
Top Stories

News Roundup