മദീന: ( gcc.truevisionnews.com ) കോട്ടയം കാഞ്ഞിരപ്പള്ളി പാറക്കൽ ഹസീന (48) മദീനയിൽ അന്തരിച്ചു . മക്കയിൽ ഉംറ നിർവഹിച്ചു മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു. മദീനയിലെത്തുന്നതിന് മുമ്പായി യാത്രയിൽ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.
കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ അനൂപ്. എ ലത്തീഫിന്റെ ഭാര്യയാണ്. മക്കൾ: അൽഫിയ, ഹലീമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Malayali woman on Umrah pilgrimage passes away in Medina

































