ഖത്തര്‍: ( gcc.truevisionnews.com ) ഖത്തറില്‍ ശൈത്യം കടുക്കുന്നു. വരും ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം കൂടുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഈ മാസം ഏറ്റവും തണുപ്പേറിയ കാലഘട്ടമായിരിക്കും. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
രണ്ടാം വാരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മഴക്കൊപ്പം മൂടല്‍ മഞ്ഞും ശക്തമാകും. ദൂരക്കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ വാഹനം മോടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേഗം പുറപ്പെടുവിച്ചിട്ടുണ്ട്.
Winter is getting colder in Qatar The Meteorological Department says the cold will intensify in the coming days




























