റിയാദ്: (gcc.truevisionnews.com) മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനത്തില്‍ ഏര്‍പ്പെട്ട പ്രവാസി സൗദി അറേബ്യയില്‍ അറസ്റ്റില്‍. പൊതുമര്യാദക്ക് വിരുദ്ധമായ പ്രവൃത്തിയിലേര്‍പ്പെട്ട പ്രവാസിയെ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് അസീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അസീർ നഗരസഭയുമായി സഹകരിച്ച് മസാജ് സെന്‍ററിനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അസീർ പൊലീസ് കൂട്ടിച്ചേർത്തു.
അടുത്തിടെ സൗദി അറേബ്യയിലെ തബൂക്കിലെ മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി അറസ്റ്റിലായിരുന്നു. തബൂക്ക് പൊലീസാണ് പൊതുധാര്‍മ്മികതക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്തതിന് പ്രവാസിയെ അറസ്റ്റ് ചെയ്തത്.
സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മസാജ് സെന്‍ററിനെതിരെ തബൂക്ക് നഗരസഭ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി തബൂക്ക് പൊലീസ് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Expatriate arrested in Saudi Arabia for indecency at massage center

































