റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സക്ക് സമീപം വാഹനാപകടത്തിൽ മരിച്ച കോട്ടയം മുണ്ടക്കയം പുഞ്ചവയൽ 504 നഗർ ഇടപ്പള്ളിൽ വെസ്‌ലി ജോൺസണിന്റെ (ജോമോൻ, 33) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. റിയാദിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ വെസ്‌ലി ജോലിയുടെ ഭാഗമായി അൽ അഹ്സയിലേക്ക് പോയതാണ്. അവിടെ വെച്ച് രാത്രി 12ഓടെയാണ് അപകടമുണ്ടായത്. വെസ്‌ലി ഓടിച്ച മിനി ട്രക്കിന്റെ ഡ്രൈവർ കാബിൻ പാടെ തകർന്നുപോയി.
രണ്ട് വർഷം മുമ്പാണ് വെസ്‌ലി സൗദിയിലെത്തിയത്. അവിവാഹിതനാണ്. വിവാഹം കഴിക്കാനായി ജനുവരിയിൽ നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ജോൺസൺ ആണ് പിതാവ്.
ജെസ്സി മാതാവ്. ടി.എസ്. രേഷ്മ ഏക സഹോദരി. ബുധനാഴ്ച രാത്രി 11.35ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊണ്ടുപോകും. മുംബൈ വഴി വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും.
A Malayali youth dies in a car accident in Saudi Arabia


























.jpeg)







