ദുബായ്: (gcc.truevisionnews.com) മലയാളി യുവാവിന് യുഎഇ ലോട്ടറിയിൽ ലക്കീ ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷത്തിലേറെ രൂപ) സമ്മാനം. റിജിൻ ജോൺ അലക്സാണ്ടറിനെയാണ് ഭാഗ്യം തേടിയെത്തിയത്. അഭിനന്ദനമറിയിച്ചുള്ള ഫോൺ കോൾ ലഭിച്ചപ്പോൾ താൻ അമ്പരന്നുപോയതായി റിജിൻ പറഞ്ഞു.
ടിക്കറ്റ് വാങ്ങാറുണ്ടെങ്കിലും ഫലം നോക്കാറില്ലായിരുന്നു. വൈകിട്ട് യുഎഇ ലോട്ടറിയിൽ നിന്ന് വിളിച്ചയാൾ ആശംസകൾ അറിയിച്ചപ്പോൾ എന്തു സംഭവിച്ചുവെന്ന് ആദ്യം മനസ്സിലായില്ല. ഈ വലിയ സമ്മാനം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് പറഞ്ഞ റിജിൻ, തുക നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു ബിസിനസ് തുടങ്ങണം. പണത്തിനു പിന്നാലെ ഓടുന്ന ആളല്ല ഞാൻ. മറ്റുള്ളവരെ, പ്രത്യേകിച്ച് നാട്ടിലുള്ള ആവശ്യക്കാരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
100 ദശലക്ഷം ദിർഹം സമ്മാനം നേടാനുള്ള അവസാന അവസരമായി യുഎഇ ലോട്ടറി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി, നിലവിലെ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസാന തീയതി ശനിയാഴ്ചയാണ്. ഇതുവരെ 25 നറുക്കെടുപ്പുകളിലായി ഒരു ലക്ഷത്തിലേറെ വിജയികൾക്കായി 147 ദശലക്ഷം ദിർഹമാണ് യു.എ.ഇ ലോട്ടറി വിതരണം ചെയ്തത്.
Malayali gets lucky on Dubai soil wins Dh100,000 prize in the Lucky Chance category in the UAE Lottery



























