കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവതി മരിച്ചു. കുവൈത്തി വീട്ടിലെ ജീവനക്കാരിയായ ഇടുക്കി കാഞ്ചിയാർ സ്വദേശിനി തോട്ടത്തിൽ വീട്ടിൽ രശ്മി (47) ആണ് അമീരി ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞത്. കുവൈത്തി വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് വിശ്വനാഥൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Expatriate Malayali dies of heart attack

































