Nov 26, 2025 10:25 AM

ദുബായ് : (gcc.truevisionnews.com) യുഎഇയിൽ വിടപറയുന്നവരുടെ ചിത്രങ്ങൾ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് കടുത്ത മനോവേദനയുണ്ടാക്കുന്നതായി റിപ്പോർട്ട്. മൃതദേഹങ്ങളുടെയോ അപകടസ്ഥലങ്ങളുടെയോ ചിത്രങ്ങൾ ബന്ധുക്കൾ വിവരമറിയുന്നതിനു മുൻപേ ഓൺലൈനിൽ പ്രചരിക്കുന്നത് കുടുംബങ്ങളുടെ ദുഃഖം വർധിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അപകട സ്ഥലങ്ങൾ, സെമിത്തേരികൾ, കബർസ്ഥാനുകൾ, ശവസംസ്കാര-കബറടക്ക ചടങ്ങുകൾ എന്നിവിടങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ, മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ വാട്ട്സ്ആപ്പ് വഴിയും മറ്റു സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരിക്കുന്നത് പതിവാകുകയാണ്.

അപകടത്തിൽ മരിച്ച തന്റെ കുട്ടിയുടെ രക്തക്കറകളും സ്വകാര്യ വസ്തുക്കളും ഉൾപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ട് താൻ തകർന്നുപോയെന്ന് ഒരു മാതാവ് പറഞ്ഞു. കുടുംബത്തിന്റെ ദുഃഖം പരിഗണിക്കാതെയാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി. മരിച്ചവരുടെ ചിത്രങ്ങൾ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും യുഎഇയുടെ സ്വകാര്യത, സൈബർ ക്രൈം നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.

കുടുംബാംഗങ്ങളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ മരിച്ചവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് നിയമോപദേശകർ പറഞ്ഞു. സ്വകാര്യത മരണത്തോടെ അവസാനിക്കുന്നില്ല. ഇത്തരം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ആർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ കഴിയും. ഇത്തരം പ്രവൃത്തികൾ ദുഃഖിതരായ ബന്ധുക്കളുടെ വേദന വർധിപ്പിക്കുമെന്നും ഔദ്യോഗിക അന്വേഷണങ്ങളിൽ പോലും ഇടപെടാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.

ഓൺലൈനിൽ ശ്രദ്ധ നേടാൻ വേണ്ടി ഇത്തരം വേദനിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും മരണത്തിന്റെ പരിശുദ്ധിയെയും കുടുംബങ്ങളുടെ സ്വകാര്യതയെയും പൊതുജനം മാനിക്കണമെന്നും നിയമ വിദഗ്ധർ അഭ്യർഥിച്ചു.

uae social media ethics sharing deceased images

Next TV

Top Stories










Entertainment News