മസ്കത്ത്: (https://gcc.truevisionnews.com/) പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു . തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് ഉള്ളൂര്‍ റോഡിൽ എസ്.കെ. ഭവനിൽ ഷൺമുഖൻ ആചാരി മകൻ അറുമുഖം (69) ഒമാനിലെ സൂറിൽ വെച്ച് മരിച്ചത് . മാതാവ്: കൃഷ്ണമ്മ.
ഭാര്യ: പുഷ്പ. മസ്കത്ത് എക്സ്പ്രസ് വേക്ക് സമീപത്തുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച ഭൗതിക ശരീരം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾക്ക് വിധേയമാക്കി. തുടർന്ന് വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Expatriate Malayali passes away in Oman
































