ജുബൈൽ: (https://gcc.truevisionnews.com/) മലയാളി യുവാവ് ആറുനില കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ജുബൈൽ റെഡിമിക്സ് കമ്പനി സൂപ്പർവൈസറായിരുന്ന പ്രശാന്തിനെയാണ് താമസസ്ഥലത്തെ ആറുനില കെട്ടിടത്തിന്റെ ചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം കടയ്ക്കൽ സ്വദേശിയായ പ്രശാന്ത് 15 വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കാരണം വ്യക്തമല്ല.
നാലുവർഷത്തിലേറെയായി പ്രശാന്ത് നാട്ടിൽ പോയിട്ട്. കഴിഞ്ഞ വർഷം ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ് പ്രശാന്ത്
. ഭാര്യ: ബിന്ദു. മക്കൾ: വൈഗ, വേധ. സഹോദരങ്ങൾ: നിഷാന്ത് (അൽ അഹ്‌സ), നിഷ. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ അറിയിച്ചു.
Expatriate Malayali falls to his death from building

































