കുവൈത്ത് : (https://gcc.truevisionnews.com/) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപ്പിലാക്കുന്ന എസ്.ഐ.ആർ സംബന്ധിച്ച് പ്രവാസികളിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) ഐ.ടി വിങ്ങിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു.
‘എസ്.ഐ.ആർ പ്രവാസികളുടെ ചോദ്യങ്ങളും ഉത്തരങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷതവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് മാസ്റ്റർ ട്രെയ്നറും ബി.എൽ.ഒയുമായ സൈനുദ്ദീൻ മാസ്റ്റർ കുഴിമണ്ണ ക്ലാസിന് നേതൃത്വം നൽകി. മുസ്തഫ ദാരിമി പ്രാർഥന നിർവഹിച്ചു. കേന്ദ്ര ഐ.ടി വിംഗ്ങ് സെക്രട്ടറി അബ്ദുൽ റസാഖ് സ്വാഗതവും കൺവീനർ മുർഷിദ് കരുളായി നന്ദിയും പറഞ്ഞു.
SIR, Webinar, Kerala Islamic Council

































