ജിദ്ദ : (gcc.truevisionnews.com) ജിദ്ദ നഗരത്തിൽ സ്മാർട്ട് ഫോൺ നിർമിച്ച പ്രവാസി തൊഴിലാളികളെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു. 1,196 വ്യാജ സ്മാര്‍ട്ട്ഫോണുകളും ഹെഡ്ഫോണുകളും പിടിച്ചെടുത്തു. ചാര്‍ജറുകള്‍, സ്റ്റിക്കറുകള്‍ തുടങ്ങി 3,22,000 ലേറെ ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. റിയാദില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ വ്യാജ ഫോണുകൾ സംബന്ധിച്ചുള്ള അന്വേഷണമാണ് ജിദ്ദയിലേക്ക് എത്തിച്ചത്.
അന്വേഷണത്തിനിടെയാണ് ഇവിടെനിന്ന് മൂന്നു പ്രവാസികളെ പിടികൂടിയത്. ഇവരിൽ രണ്ടു പേര്‍ ഏഷ്യന്‍ വംശജരും ഒരാള്‍ അറബ് വംശജനുമാണ്. ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ റീപ്രോഗ്രാം ചെയ്ത് രണ്ട് പ്രശസ്ത ബ്രാന്‍ഡുകളുടെ ലോഗോകള്‍ പതിച്ച് വിൽപന നടത്തുകയായിരുന്നു. കേന്ദ്രം അധികൃതർ അടച്ചുപൂട്ടി. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Expatriate workers arrested for manufacturing fake phones in Jeddah


































