Nov 22, 2025 11:20 AM

ന്യൂഡല്‍ഹി: ( https://gcc.truevisionnews.com/) തേജസ് യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ വിങ് കമാന്‍ഡര്‍ നമാന്‍ സ്യാലിന്റെ ജീവന്‍ പൊലിഞ്ഞ വേദനയിലാണ് രാജ്യം. മകന്റെ അപകട വിവരം പിതാവ് അറിഞ്ഞത് യൂട്യൂബില്‍ വീഡിയോകള്‍ തിരയുമ്പോൾ .

മകന്‍ പങ്കെടുക്കുന്ന എയര്‍ ഷോയുടെ വീഡിയോകള്‍ക്കായി യൂട്യൂബില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടെയാണ് അപകടം സംബന്ധിച്ച വാര്‍ത്തകള്‍ നമന്‍ സിയാലിന്റെ പിതാവ് ജഗന്‍ നാഥ് സ്യാലിന്റെ ശ്രദ്ധയില്‍ പെടുന്നത്. ജഗന്‍ നാഥ് സ്യാലിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എയര്‍ ഷോയിലെ തന്റെ പ്രകടനം ടിവി ചാനലുകളിലോ യൂട്യൂബിലോ കാണാന്‍ മകന്‍ തലേന്ന് ഫോണില്‍ സംസാരിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ജഗന്‍ നാഥ് സ്യാല്‍ പറയുന്നത്.

മകന്‍ ആവശ്യപ്പെട്ടത് പ്രകാരം അപകടം നടന്ന ദിവസം വൈകുന്നേരം നാല് മണിയോടെ ദുബായില്‍ നടന്നുകൊണ്ടിരിക്കുന്ന എയര്‍ ഷോയുടെ വീഡിയോകള്‍ യൂട്യൂബില്‍ തിരയുമ്പോഴാണ് വിമാനാപകടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതെന്നാണ് നമാന്‍ സ്യാലിന്റെ പിതാവ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം തേജസ് യുദ്ധവിമാനം തകര്‍ന്നുവീഴുന്നതിന് മുൻപുള്ള വിങ് കമാന്‍ഡര്‍ നമാന്‍ സ്യാലിന്റെ വീഡിയോ പുറത്തുവന്നു. എയര്‍ ഷോ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

പ്രതിരോധ സഹമന്ത്രി സഞ്ജു സേത്ത്, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദീപക് മിത്തല്‍, ഇന്ത്യന്‍ അഡീഷണല്‍ സെക്രട്ടറി അസീം മഹാജന്‍ എന്നിവര്‍ക്കൊപ്പമുള്ളതാണ് ദൃശ്യങ്ങള്‍.






Tejas fighter jet, video of Wing Commander Naman Syal

Next TV

Top Stories










News Roundup