ദുബൈ: (gcc.truevisionnews.com) ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായുള്ള ദുബൈ റൺ 2025 വിജയകരമായി പൂർത്തിയായി. രാവിലെ 6.30നാണ് ഓട്ടം ആരംഭിച്ചത്. വാർഷിക ദുബൈ റണ്ണിനായി എമിറേറ്റ്‌സിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓട്ടക്കാർ ഇന്ന് രാവിലെ ശൈഖ് സായിദ് റോഡിൽ ഒത്തുകൂടി.
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ പ്രധാന പരിപാടിയായ ദുബൈ റൺ, ശൈഖ് സായിദ് റോഡിനെ ലോകത്തിലെ ഏറ്റവും വലിയ ഓട്ടപ്പാതയായി മാറ്റുന്ന കാഴ്ചയാണ് വർഷാവർഷം കാണുന്നത്. ഓട്ടം തുടങ്ങുന്നതിന് മുന്നോടിയായി പൈറോടെക്നിക് ഷോയോടെയാണ് പരിപാടിക്ക് തുടക്കമായത്. ഓട്ടം പൂർത്തിയാകുന്ന സമയം വരെ ശൈഖ് സായിദ് റോഡ് അടച്ചിടുമെന്നും, യാത്രക്കാർ ബദൽ വഴികൾ തേടണമെന്നും ദുബൈ പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
dubai run 2025 completed


































