Nov 25, 2025 10:26 AM

അ​ബൂ​ദ​ബി: (gcc.truevisionnews.com) യു.​എ.​ഇ യാ​ത്ര​ക്കാ​ർ​ക്കാ​യി വ​ൻ ഓ​ഫ​റു​ക​ളു​മാ​യി ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സ്. വൈ​റ്റ് ഫ്രൈ​ഡേ സെ​യി​ലി​ലൂ​ടെ എ​യ​ർ ടി​ക്ക​റ്റു​ക​ളി​ൽ 35 ശ​ത​മാ​നം വ​രെ കി​ഴി​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 13 മു​ത​ൽ 2026 ജൂ​ൺ 24 വ​രെ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള ടി​ക്ക​റ്റു​ക​ൾ ന​വം​ബ​ർ 30 വ​രെ ബു​ക്ക് ചെ​യ്യാം.

നേ​ര​ത്തെ അ​വ​ധി​ക്കാ​ലം പ്ലാ​ൻ ചെ​യ്യു​ന്ന​വ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ളെ വി​ദേ​ശ​ത്ത് എ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. യാ​ത്ര​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളെ​യും ബ​ന്ധ​ങ്ങ​ളെ​യും വി​ല​മ​തി​ക്കു​ക എ​ന്ന ആ​പ്ത​വാ​ക്യ​ത്തോ​ടെ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ഫ​റാ​ണ് ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ത്തി​ഹാ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഏ​ഷ്യ​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഓ​ഫ​ർ ല​ഭ്യ​മാ​ണ്. അ​ബൂ​ദ​ബി​യി​ൽ നി​ന്ന് ഇ​ത്തി​ഹാ​ദി​ന്‍റെ വി​മാ​ന സ​ർ​വി​സു​ക​ളു​ള്ള എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഈ ​ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് വെ​ബ്‌​സൈ​​റ്റ്​ വ​ഴി​യോ എ​യ​ർ​ലൈ​നി​ന്‍റെ മൊ​ബൈ​ൽ ആ​പ് വ​ഴി​യോ വൈ​റ്റ് ഫ്രൈ​ഡേ ഓ​ഫ​റു​ക​ൾ​ക്കാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

2026ൽ ​അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം കൂ​ടു​ത​ൽ തി​ര​ക്കു​ള്ള ഒ​രു യാ​ത്രാ സീ​സ​ണാ​യി​രി​ക്കു​മെ​ന്നാ​ണ്​ ട്രാ​വ​ൽ വി​ദ​ഗ്​​ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. ഈ ​വ​ർ​ഷ​ത്തെ പ്ര​മോ​ഷ​ൻ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും ന​ല്ല ഓ​ർ​മ​ക​ൾ ന​ൽ​കു​ന്ന​തി​നും​വേ​ണ്ടി രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണെ​ന്ന് ഇ​ത്തി​ഹാ​ദ് പ്ര​തി​നി​ധി പ​റ​ഞ്ഞു. ഈ ​വ​ർ​ഷം മാ​ത്രം 16 പു​തി​യ റൂ​ട്ടു​ക​ളാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

കൂ​ടാ​തെ 32 പു​തി​യ എ​യ​ർ​ബ​സ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​മു​ണ്ട്. 2030ഓ​ടെ 170 വി​മാ​ന​ങ്ങ​ൾ എ​ന്ന പ​ഴ​യ ല​ക്ഷ്യ​ത്തി​ൽ നി​ന്ന് 200 ആ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഈ ​വി​ക​സ​നം വ​ഴി 2030ഓ​ടെ 37 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

etihad offers 35 percent discount on tickets

Next TV

Top Stories










News Roundup






Entertainment News