ദമാം: (gcc.truevisionnews.com) മൂന്ന് വയസ്സുകാരന്റെ വയറ്റിൽനിന്ന് പുറത്തെടുത്തത് 49 കാന്തങ്ങൾ. ശക്തമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ വയറ്റിൽനിന്നാണ് കാന്തങ്ങൾ പുറത്തെടുത്തത്. ഈസ്റ്റേൺ ഹെൽത്ത് ക്ലസ്റ്ററിന്റെ ഭാഗമായ ദമാം മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് സംഭവം.
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുട്ടിച്ച കുട്ടിക്ക് ഡോക്ടർമാർ എക്സ്-റേ നിർദേശിക്കുകയായിരുന്നു. എക്സ്-റേ പരിശോധനയിൽ കുട്ടിയുടെ ആമാശയത്തിലും ചെറുകുടലിലുമായി ലോഹ വസ്തുക്കൾ കണ്ടെത്തി. തുടർന്ന് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ എൻഡോസ്‌കോപ്പ് ഉപയോഗിച്ചാണ് കാന്തങ്ങൾ പുറത്തെടുത്തത്.
49 magnets removed from stomach of three year old boy in Dammam

































