ദുബൈ: (gcc.truevisionnews.com) ദേശീയ ദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി. നവംബർ 30, ഡിസംബർ 1,2 ദിവസങ്ങളിലാണ് പാർക്കിങ് സൗജന്യം. ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ, അൽ ഖൈൽ ഗേറ്റ് എൻ -365 എന്നിവ ഇതിൽ ഉൾപെടില്ല. ഡിസംബർ മൂന്ന് മുതൽ ഫീസുകൾ സാധാരണ നിലയിലാകും.
അവധി ദിനങ്ങളിൽ ദുബൈ മെട്രോ, ട്രാം സർവിസുകളുടെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. നവംബർ 29 ശനിയാഴ്ച റെഡ്, ഗ്രീൻ ലൈനുകൾ പുലർച്ചെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെ സർവിസ് നടത്തും. നവംബർ 30 ഞായറാഴ്ച രാവിലെ എട്ട് മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെ സർവിസുണ്ടാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ അഞ്ചിന് സർവിസ് തുടങ്ങും.
UAE National Day Free parking in Dubai for three days




























